2010, ഏപ്രിൽ 12, തിങ്കളാഴ്‌ച

ബാലരമയോണോ നല്ലത് പൂമ്പാറ്റയാണോ ?

നിങ്ങൾ എന്ത് പറയുന്നു ??

വാല്: ബാലമംഗളം ഡിങ്കൻ നേരിട്ട് അവതരിപ്പിച്ചതായതിനാൽ അന്നുമുതലിന്നോളം അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലത്രേ !!

2010, മാർച്ച് 31, ബുധനാഴ്‌ച

ചിരിക്കണോ ?

ഈയിടെ ബ്ലോഗ് വായന പഴയതുപോലെ അത്ര രസമുള്ള ഒരേർപ്പാടായി തോന്നാറില്ല . ബ്ലോഗിലെ പുലികളും കടുവകളുമെല്ലാം എവിടെയോ മറഞ്ഞിരിക്കുന്നു. കാമ്പുള്ള ഒന്നും തന്നെ ഈയിടെ കാണാനേയില്ല. മനസറിഞ്ഞ് ചിരിച്ച ഒരു പോസ്റ്റ് വായിച്ച കാലം തന്നെ മറന്നിരിക്കുന്നു. വിശാലനും, സാൻഡോസും, ജി.മനുവും, കുറുമാനും, തമനുവും, അരവിന്ദും, ഇടിവാളുമൊക്കെ തകർത്തിരുന്ന ഒരു സുവർണ്ണകാലം ഇനി തിരിച്ചുവരുമെന്ന പ്രതീക്ഷയും മങ്ങി.

ദൈവവചനപ്രഘോഷണവും, രോഗശാന്തി ശുശ്രൂഷയും, മത ഉദ്ബോധന, പ്രബോധന പോസ്റ്റുകളും കൊണ്ട് മലയാളം ബ്ലോഗ്ഗ് അഗ്രിഗേറ്ററുകൾ നിറഞ്ഞിരിക്കുന്നു. ഇതിനിടയിലും ചിരിക്കാൻ വകനൽകിയ ചില ബ്ലോഗുകളും പോസ്റ്റുകളും ഇക്കൂട്ടത്തിൽ വരുന്നുണ്ടെന്നുള്ളതാ‍ണു ഇപ്പോൾ ആകെയുള്ള ഒരു ആശ്വാസം. അക്കൂട്ടത്തിൽ എന്നെ ദിവസേന ചിരിപ്പിക്കുന്ന ഒരു ബ്ലോഗ് ഇന്ന് പരിചയപ്പെടാം. ഉള്ളടക്കം പറഞ്ഞൊന്നും കുളമാക്കുന്നില്ല. ഒന്ന് പറയാം. നിങ്ങൾ ചിരിക്കും..അതുറപ്പ് !!


ദേ ഇവിടെ.

2010, മാർച്ച് 10, ബുധനാഴ്‌ച

2010, ജനുവരി 20, ബുധനാഴ്‌ച

ഡിസംബർ 25 ക്രിസ്തുമസ് ആണെന്ന് ആരാണ്ട്രാ പറഞ്ഞത് ???

അല്ലാ.... ഈ ഈത്തപ്പയം ഈത്തപ്പയം ന്ന് പറഞ്ഞാൽ എന്താന്നാ ങ്ങടെയൊക്കെ ബിജാരം ... ങേ...ങേ...ങേ  ????

അല്ലാ..... ഈ അറബിനാട്ടിലൊക്കെ പടച്ചോൻ ചൂട് ഉണ്ടാക്കിയതെന്തിനാന്നാ ങ്ങടെ ബിജാരം ? ചായ തെളപ്പിക്കാനാ ?........ഹേയ് ...... ജട്ടീം മുണ്ടും വെയിലത്തിട്ട് ഒണക്കാനാ ?? ...... അല്ലേയല്ല....പിന്നെയാ... അത് ഈത്തപ്പന കൊലയ്ക്കാനല്ല... പൂ‍വിടാനല്ല....കായ് ആകാനല്ല... കാരക്കയാകാനല്ല.... പിന്നയോ ??? കാരക്കാ പഴുപ്പിക്കാനാ......കാരക്കാ പഴുപ്പിക്കാൻ !!!......

അല്ലാ... ഈ അറബികള് മൊത്തം മിസ്‌വാക്ക് കൊണ്ട് നടക്കണത് എന്തിനാന്നറിയാമോ ? .. എന്തിനാ..... ദിപ്പ പറഞ്ഞ കാരക്കയൊണ്ടല്ലാ... പല്ലുമ്മേന്ന് ദദിന്റെ കറ കളയാനാ .... !!!

അല്ലാ... യേശുക്രിസ്തു ജനിച്ചതെന്നാന്നാ വിചാരം ???? ആ..........................

ഇനി ബാക്കി ങ്ങള്  കണ്ട് അനുഭവീര് !!


2010, ജനുവരി 17, ഞായറാഴ്‌ച

നൂറ്റാണ്ടിന്റെ കോമഡി !!

പ്രെയ്സ് ദ ലോർഡ് !!

എല്ലാം അവിടുത്തെ വിളയാട്ടങ്ങൾ. ഏകദേശം രണ്ട് ലക്ഷം ഭാഗ്യവാന്മാർ അങ്ങനെ രക്ഷപ്പെട്ടു !!

2010, ജനുവരി 13, ബുധനാഴ്‌ച

ഹെയ്തിയിലെ ദൈവം

ഹെയ്തിയെന്ന ദരിദ്ര രാജ്യത്തെ ജനങ്ങളെ സംരക്ഷിച്ചിരുന്നത് ഏത് ദൈവമായിരുന്നു ? ആർക്കേലും അറിയാമോ? ദൈവവിശ്വാസികൾ ആരെങ്കിലും ഈ സംശയത്തിനു ഒരു ഉത്തരം തരുമോ?