2010 മാർച്ച് 31, ബുധനാഴ്‌ച

ചിരിക്കണോ ?

ഈയിടെ ബ്ലോഗ് വായന പഴയതുപോലെ അത്ര രസമുള്ള ഒരേർപ്പാടായി തോന്നാറില്ല . ബ്ലോഗിലെ പുലികളും കടുവകളുമെല്ലാം എവിടെയോ മറഞ്ഞിരിക്കുന്നു. കാമ്പുള്ള ഒന്നും തന്നെ ഈയിടെ കാണാനേയില്ല. മനസറിഞ്ഞ് ചിരിച്ച ഒരു പോസ്റ്റ് വായിച്ച കാലം തന്നെ മറന്നിരിക്കുന്നു. വിശാലനും, സാൻഡോസും, ജി.മനുവും, കുറുമാനും, തമനുവും, അരവിന്ദും, ഇടിവാളുമൊക്കെ തകർത്തിരുന്ന ഒരു സുവർണ്ണകാലം ഇനി തിരിച്ചുവരുമെന്ന പ്രതീക്ഷയും മങ്ങി.

ദൈവവചനപ്രഘോഷണവും, രോഗശാന്തി ശുശ്രൂഷയും, മത ഉദ്ബോധന, പ്രബോധന പോസ്റ്റുകളും കൊണ്ട് മലയാളം ബ്ലോഗ്ഗ് അഗ്രിഗേറ്ററുകൾ നിറഞ്ഞിരിക്കുന്നു. ഇതിനിടയിലും ചിരിക്കാൻ വകനൽകിയ ചില ബ്ലോഗുകളും പോസ്റ്റുകളും ഇക്കൂട്ടത്തിൽ വരുന്നുണ്ടെന്നുള്ളതാ‍ണു ഇപ്പോൾ ആകെയുള്ള ഒരു ആശ്വാസം. അക്കൂട്ടത്തിൽ എന്നെ ദിവസേന ചിരിപ്പിക്കുന്ന ഒരു ബ്ലോഗ് ഇന്ന് പരിചയപ്പെടാം. ഉള്ളടക്കം പറഞ്ഞൊന്നും കുളമാക്കുന്നില്ല. ഒന്ന് പറയാം. നിങ്ങൾ ചിരിക്കും..അതുറപ്പ് !!


ദേ ഇവിടെ.

2010 മാർച്ച് 10, ബുധനാഴ്‌ച