അല്ലാ.... ഈ ഈത്തപ്പയം ഈത്തപ്പയം ന്ന് പറഞ്ഞാൽ എന്താന്നാ ങ്ങടെയൊക്കെ ബിജാരം ... ങേ...ങേ...ങേ ????
അല്ലാ..... ഈ അറബിനാട്ടിലൊക്കെ പടച്ചോൻ ചൂട് ഉണ്ടാക്കിയതെന്തിനാന്നാ ങ്ങടെ ബിജാരം ? ചായ തെളപ്പിക്കാനാ ?........ഹേയ് ...... ജട്ടീം മുണ്ടും വെയിലത്തിട്ട് ഒണക്കാനാ ?? ...... അല്ലേയല്ല....പിന്നെയാ... അത് ഈത്തപ്പന കൊലയ്ക്കാനല്ല... പൂവിടാനല്ല....കായ് ആകാനല്ല... കാരക്കയാകാനല്ല.... പിന്നയോ ??? കാരക്കാ പഴുപ്പിക്കാനാ......കാരക്കാ പഴുപ്പിക്കാൻ !!!......
അല്ലാ... ഈ അറബികള് മൊത്തം മിസ്‌വാക്ക് കൊണ്ട് നടക്കണത് എന്തിനാന്നറിയാമോ ? .. എന്തിനാ..... ദിപ്പ പറഞ്ഞ കാരക്കയൊണ്ടല്ലാ... പല്ലുമ്മേന്ന് ദദിന്റെ കറ കളയാനാ .... !!!
അല്ലാ... യേശുക്രിസ്തു ജനിച്ചതെന്നാന്നാ വിചാരം ???? ആ..........................
ഇനി ബാക്കി ങ്ങള് കണ്ട് അനുഭവീര് !!